ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേനയെ ചൊല്ലിയുള്ള ഉദ്ധവ് പക്ഷത്തിന്റെയും ഷിൻഡേ പക്ഷത്തിന്റെയും കേസുകൾ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ജനുവരി 13നു പരിഗണിക്കും.
അടുത്തയാഴ്ച വിഭിന്ന ഹർജികളിൽ വാദം കേൾക്കാനുള്ള വാരമാണ്. മാത്രമല്ല അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സിറ്റിംഗും സാധ്യമല്ല. അതിനാൽ ജനുവരി 13ന് പരിഗണിക്കാമെന്നാണ് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയത്.
ശിവസേന തർക്കം ജനുവരി 13ന് പരിഗണിക്കും
11:58 PM Dec 06, 2022 | Deepika.com