ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി സർക്കാരുമായി ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ലെന്ന ആരോപണം തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയിൽ.
ഉദ്യോഗസ്ഥർ ഒരു തരത്തിലും സഹകരിക്കുന്നില്ലെന്നും യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്നും വിളിച്ചാൽ ഫോണ് പോലും എടുക്കുന്നില്ലെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് പറഞ്ഞത്. എന്നാൽ, ഇത്തരത്തിൽ ഒരു സംഭവം പോലും ഉണ്ടായിട്ടില്ലെന്നാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി അജയ് ഭല്ല സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.
ഡൽഹി ഉപമുഖ്യമന്ത്രിയുടെ ആരോപണം തള്ളി കേന്ദ്രം
11:58 PM Dec 06, 2022 | Deepika.com