ന്യൂഡൽഹി: ഭക്ഷ്യസുരക്ഷാ നിയമപ്രകാരം എല്ലാവരിലേക്കും ഭക്ഷ്യധാന്യങ്ങൾ എത്തുന്നുണ്ട് എന്നുറപ്പു വരുത്തണമെന്ന് സുപ്രീംകോടതി.
ഒഴിഞ്ഞ വയറുമായി ആരും ഉറങ്ങാൻ കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും ജസ്റ്റീസുമാരായ എം.ആർ. ഷാ, ഹിമ കോഹ്ലി എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
സർക്കാരിന്റെ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുടിയേറ്റ തൊഴിലാളികളുടെയും അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും പുതിയ ചാർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
കോവിഡ് കാലത്ത് കുടിയേറ്റ തൊഴിലാളികൾ നേരിട്ട പ്രതിസന്ധി സംബന്ധിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കേസ് വീണ്ടും ഡിസംബർ എട്ടിന് പരിഗണിക്കും.
ഒഴിഞ്ഞ വയറുമായി ഒരാളെപ്പോലും ഉറങ്ങാൻ വിടരുതെന്ന് സുപ്രീംകോടതി
11:58 PM Dec 06, 2022 | Deepika.com