ക്യൂ നിന്നു വോട്ട് ചെയ്ത് മോദി
01:40 AM Dec 06, 2022 | Deepika.com
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അഹമ്മദാബാദിലെത്തി വോട്ട് രേഖപ്പെടുത്തി. സിറ്റിയിലെ റാണിപ്പിലുള്ള നിഷാൻ ഹൈസ്കൂളിൽ ക്രമീകരിച്ച പോളിംഗ് ബൂത്തിൽ രാവിലെ 9.30ന് എത്തിയ മോദി ക്യൂ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. മൂത്ത സഹോദരനായ സോമ മോദിയുടെ വീട് സന്ദർശിച്ചാണു മടങ്ങിയത്.