അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ ഗാന്ധിനഗർ സിറ്റിയിലെ റെയ്സാൻ ഗ്രാമത്തിലുള്ള പോളിംഗ് ബൂത്തിൽ ഇന്നലെ വോട്ട് രേഖപ്പെടുത്തി.
ഈ വർഷം ജൂണിൽ നൂറുവയസുതികഞ്ഞ ഹീരാബെൻ ഇളയമകൻ പങ്കജ് മോദിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം വീൽചെയറിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഞായറാഴ്ച വൈകുന്നേരം അഹമ്മദാബാദിലെത്തിയ മോദി, പങ്കജ് മോദിക്കൊപ്പം താമസിക്കുന്ന അമ്മയെ സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു.
മോദിയുടെ അമ്മ ഹീരബെൻ വോട്ട് രേഖപ്പെടുത്തി
01:40 AM Dec 06, 2022 | Deepika.com