ന്യൂഡൽഹി: സിപിഎം നേതാവ് വഞ്ചിയൂർ വിഷ്ണുവിന്റെ കൊലപാതക കേസിൽ പ്രതികളെ വിട്ടയച്ചതിനെതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
കേസിലെ പതിമൂന്ന് പ്രതികളെയും ഹൈക്കോടതിയാണ് വെറുതെവിട്ടത്. ഇതിനെതിരേയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളി.
വഞ്ചിയൂർ വിഷ്ണുവിന്റെ കൊലപാതക കേസ്: ഹർജി തള്ളി
01:39 AM Dec 06, 2022 | Deepika.com