ന്യൂഡൽഹി: വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ആദ്യ ചലച്ചിത്രമായ സ്വയംവരത്തിന്റെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് ഡൽഹിയിൽ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. ഡൽഹിയിലെ ഇന്ത്യൻ ഇന്റർനാഷണൽ സെന്ററിൽ ഇന്നു മുതൽ അടൂർ ഗോപാലകൃഷ്ണന്റെ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കും.
ഉദ്ഘാടന ദിവസമായ ഇന്നു വൈകുന്നേരം ആറിനു സ്വയംവരം ചലച്ചിത്രം പ്രദർശിപ്പിക്കും. പിന്നീട് ഡിസംബർ ഏഴ് (കൊടിയേറ്റം), ഡിസംബർ എട്ട് (കൂടിയാട്ടം), ഡിസംബർ ഒൻപത് (എലിപ്പത്തായം), ഡിസംബർ 12 (അനന്തരം), ഡിസംബർ 20 (മതിലുകൾ), ഡിസംബർ 21 (വിധേയൻ) തീയതികളിലും ചിത്രങ്ങൾ പ്രദർശിപ്പിക്കും. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടൻ മമ്മൂട്ടി എന്നിവരെ അതിഥികളായി ക്ഷണിച്ചിട്ടുണ്ട്.
അടൂർ ചിത്രങ്ങളുടെ പ്രദർശനം ഡൽഹിയിൽ
02:13 AM Dec 05, 2022 | Deepika.com