ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട നക്സലുകളിൽനിന്ന് യുഎസ് നിർമിത തോക്ക് കണ്ടെത്തി
02:13 AM Dec 05, 2022 | Deepika.com
റായ്പുർ: ഛത്തിസ്ഗഡിൽ കൊല്ലപ്പെട്ട നക്സലുകളിൽ നിന്ന് യുഎസ് നിർമിത തോക്ക് കണ്ടെത്തി. കഴിഞ്ഞമാസം 26ന് ബിജാപുരിലെ പോമ്ര വനത്തിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലുപേരിൽ നിന്നായി നാല് യുഎസ് നിർമിത കാർബൈൻ എംഐ തോക്കുകളാണ് കണ്ടെത്തിയത്. 2011 ഡിസംബറിലും 2014 ഏപ്രിലിലും കാൻകർ ജില്ലയിലെ റൗഗട്ടിലും ഭാനുപ്രതാപ്പുരിലുമായി നക്സലുകളിൽ നിന്ന് സമാനമായ തോക്കുകൾ പിടിച്ചെടുത്തിരുന്നു.