റത്ലം (മധ്യപ്രദേശ്): മധ്യപ്രദേശിലെ റത്ലം ജില്ലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞ് കയറി ആറുപേർ മരിച്ചു.
പത്തുപേർക്കു പരിക്കേറ്റു. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്. സത്തുന്ദ്രയിലെ റത്ലം-ലിബാദ് റോഡിലായിരുന്നു അപകടം. ഇരുപതോളം പേരായിരുന്നു അപകടസമയം റോഡ് വക്കിലുണ്ടായിരുന്നത്.
ട്രക്ക് ഇടിച്ചുകയറിയതിനെത്തുടർന്ന് മൃതദേഹങ്ങൾ ചിന്നഭിന്നമായ അവസ്ഥയിലാണ്. അപകടത്തിനു പിന്നാലെ ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്തുനിന്നും രക്ഷപെട്ടു.
ജനക്കൂട്ടത്തിലേക്കു ട്രക്ക് പാഞ്ഞ് കയറി ആറുപേർ മരിച്ചു
02:13 AM Dec 05, 2022 | Deepika.com