കോണ്ടായി: പശ്ചിമബംഗാളിലെ പൂർബമേദിനിപുരിൽ കോണ്ടായി പട്ടണത്തിനു സമീപം മൂന്നുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. ഡിസംബർ രണ്ടിന് രാത്രിയാണ് ഭൂപതിനഗറിലെ ഒരു വീട്ടിൽ സ്ഫോടനമുണ്ടായത്. തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ റാലിയുടെ തലേന്നായിരുന്നു സ്ഫോടനം. തൃണമൂൽ പ്രവർത്തകൻ രാജ്കുമാർ മന്ന, ദേബ്കുമാർ മന്ന, ബിശ്വജിത് ഗയേൻ എന്നിവരാണു കൊല്ലപ്പെട്ടത്. നിരവധി പേർക്കു പരിക്കേറ്റു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം തൃണമൂൽ കോൺഗ്രസിനാണെന്നും അന്വേഷണം എൻഐഎയ്ക്കു വിടണമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് ആവശ്യപ്പെട്ടിരുന്നു.
കോണ്ടായി സ്ഫോടനം: പ്രതികൾക്കായി തെരച്ചിൽ
02:13 AM Dec 05, 2022 | Deepika.com