ന്യൂഡൽഹി: ശശി തരൂരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളിലുണ്ടായ വിഭാഗീയതയിൽ മുസ്ലിം ലീഗ് വിമർശിച്ചതിനെ അർഹിക്കുന്ന പരിഗണനയോടെ കാണുന്നുവെന്നും വിഷയത്തിൽ പരിഹാരം ഉടൻ ഉണ്ടാകുമെന്നുംഎഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ലീഗും കോണ്‍ഗ്രസും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. തരൂർ വിഷയത്തിൽ കേരളത്തിൽ പരിഹാരമുണ്ടാകും. അതിന് പ്രാപ്തിയുള്ള നേതൃത്വമാണ് കേരളത്തിലേതെന്നും കെ.സി. വേണുഗോപാൽ ചൂണ്ടികാട്ടി. സ്റ്റിയറിംഗ് കമ്മിറ്റിക്കു ശേഷം കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എഐസിസി ജനറൽ സെക്രട്ടറി.
തരൂർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ
02:13 AM Dec 05, 2022 | Deepika.com