ന്യൂഡൽഹി: കനേഡിയൻ ടിക് ടോക് താരവും ഇന്ത്യക്കാരിയുമായ മേഘ ഠാക്കൂർ(21)അന്തരിച്ചു. ആത്മവിശ്വാസം പകരുന്ന, ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുള്ള മേഘയുടെ ടിക് ടോക് വീഡിയോകൾക്ക് ഒന്പതുലക്ഷം ആരാധകരാണുണ്ടായിരുന്നത്.
മേഘയുടെ മാതാപിതാക്കൾ ഇൻസ്റ്റഗ്രാമിലൂടെയാണു മരണവിവരം പുറത്തുവിട്ടത്. ദുഃഖഭാരത്തോടെ പറയുകയാണ്; ഞങ്ങളുടെ ജീവിതത്തിൽ വെളിച്ചവും കരുതലുമായിരുന്ന സുന്ദരിയായ മകൾ മേഘ ഠാക്കൂർ നവംബർ 24നു പെട്ടെന്നു മരണപ്പെട്ടെന്ന് ഇവർ പറഞ്ഞു. കാനഡയിൽ ഒന്റാരിയോയിലെ ബ്രാംപ്റ്റണിലായിരുന്നു മേഘ ഠാക്കൂർ താമസിച്ചിരുന്നത്.
ടിക് ടോക് താരം മേഘ ഠാക്കൂർ അന്തരിച്ചു
12:54 AM Dec 04, 2022 | Deepika.com