സിക്കർ: രാജസ്ഥാനിലെ സിക്കറിൽ കൊടും കുറ്റവാളി രാജു തേതിനെ അഞ്ചംഗ സംഘം വെടിവച്ചു കൊന്നു. സ്വന്തം വീടിന്റെ ഗേറ്റിൽവച്ചാണു രാജു തേത് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയിരിക്കുകയായിരുന്നു.
2017ൽ കൊല്ലപ്പെട്ട കൊടും കുറ്റവാളി ആനന്ദ്പാൽ സിംഗിന്റെ എതിരാളിയായിരുന്നു രാജു തേത്. ഇയാളുടെ സംഘാംഗമാണെന്നു തെറ്റിദ്ധരിച്ച് താരാചന്ദ് എന്നയാളെയും അക്രമിസംഘം കൊലപ്പെടുത്തി. കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂഷനിൽ പഠനം നടത്തുന്ന മകളെ കാണാനെത്തിയതായിരുന്നു താരാചന്ദ്.
രാജസ്ഥാനിൽ കൊടും കുറ്റവാളി രാജു തേത് കൊല്ലപ്പെട്ടു
12:54 AM Dec 04, 2022 | Deepika.com