ജ്യോതിരാദിത്യ സിന്ധ്യ ശുദ്ധ ചതിയനെന്ന് ജയ്റാം രമേശ്

01:55 AM Dec 03, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ൻ കോ​ണ്‍ഗ്ര​സ് നേ​താ​വും ബി​ജെ​പി കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ശു​ദ്ധച​തി​യ​നെ​ന്നു കോ​ണ്‍ഗ്ര​സ് നേ​താ​വ് ജ​യ്റാം ര​മേ​ശ്.

സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യി​ലേ​ക്കു ചേ​ക്കേ​റി​യി​ട്ടും കോ​ണ്‍ഗ്ര​സി​നെ കു​റി​ച്ച് മോ​ശ​മാ​യി എ​വി​ടെ​യും പ​രാ​മ​ർ​ശം ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത ക​പി​ൽ സി​ബ​ലി​നെ പോ​ലെ​യു​ള്ള നേ​താ​ക്ക​ൾ പാ​ർ​ട്ടി​യി​ലേ​ക്കു തി​രി​കെ വ​ന്നാ​ൽ സ്വീ​ക​രി​ക്കും.

എ​ന്നാ​ൽ, ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യെ പോ​ലു​ള്ള നേ​താ​ക്ക​ളെ തി​രി​കെ സ്വീ​ക​രി​ക്കാ​നാ​കി​ല്ല. പാ​ർ​ട്ടി​യി​ലേ​ക്ക് തി​രി​കെ വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന നേ​താ​ക്ക​ളോ​ടു​ള്ള നി​ല​പാ​ടി​നെക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ലാ​ണ് കോ​ണ്‍ഗ്ര​സ് മാ​ധ്യ​മ വി​ഭാ​ഗം ത​ല​വ​ൻ ജ​യ്റാം ര​മേ​ശി​ന്‍റെ പ്ര​തി​ക​ര​ണം.

പാ​ർ​ട്ടി ഉ​പേ​ക്ഷി​ച്ചു പോ​വു​ക​യും തു​ട​ർ​ന്ന് പാ​ർ​ട്ടി​യെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത​വ​ർ തി​രി​കെ വ​രു​ന്ന​തു കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. മ​ധ്യ​പ്ര​ദേ​ശി​ലേ​ക്കു ക​ട​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യോ​ടു ചേ​ർ​ന്നു മാ​ധ്യ​മ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ജ​യ്റാം ര​മേ​ശി​ന്‍റെ പ്ര​തി​ക​ര​ണം.