ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) കെട്ടിടങ്ങളിൽ ബ്രാഹ്മണവിരുദ്ധ മുദ്രാവാക്യങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വൈസ് ചാൻസലർ.
സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് ഡീനും ഗ്രീവൻസ് കമ്മിറ്റിയും എത്രയുംവേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ചുവരിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് എഴുതിയ മുദ്രാവാക്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ജെഎൻയുവിൽ ചുവരെഴുത്തിന് എതിരേ അന്വേഷണം
01:55 AM Dec 03, 2022 | Deepika.com