ഡെപ്യൂട്ടി സെക്രട്ടറിയെ ഇഡി അറസ്റ്റ് ചെയ്തു
01:55 AM Dec 03, 2022 | Deepika.com
റായ്പുർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരാസിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കൽക്കരി ലെവി കുംഭകോണത്തിലാണ് അറസ്റ്റ്. കോടതി സൗമ്യ ചൗരാസിയയെ നാലു ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു.