ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിലെത്തിയ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ബോളിവുഡ് താരം സ്വര ഭാസ്കർ പങ്കുചേർന്നു.
ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും അഖണ്ഡ ഭാരതത്തിനുവേണ്ടി പൗരന്മാർ എല്ലാവരും യാത്രയിൽ അണിചേരണമെന്നും സ്വര ഭാസ്കർ ആഹ്വാനം ചെയ്തു.
പ്രദേശവാസികളോടുള്ള രാഹുലിന്റെ കരുതലും സ്നേഹവും യാത്രയിൽ പങ്കുചേർന്നശേഷമുണ്ടായ ഊർജവും വിവരണാതീതമാണെന്നു താരം പിന്നീട് ട്വീറ്റ് ചെയ്തു.
അമോൽ പലോക്കർ, സന്ധ്യ ഗോഖലെ, പൂജ ഭട്ട്, റിയ സെൻ, സുശാന്ത് സിംഗ്, മോന അംബെഗാവ്ങ്കർ, രശ്മി ദേശായി, അകാൻഷ പുരി എന്നീ ബോളിവുഡ് താരങ്ങൾ രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ അണിചേർന്നിരുന്നു. ഹോളിവുഡ് താരം ജോൺ ക്യുസക്കും രാഹുലിനു പിന്തുണ നല്കിയിരുന്നു.
ബോളിവുഡ് താരം സ്വര ഭാസ്കർ ഭാരത് ജോഡോ യാത്രയിൽ
01:04 AM Dec 02, 2022 | Deepika.com