ഈറോഡ്: തമിഴ്നാട്ടിലെ സർക്കാർ സ്കൂളിൽ ശുചിമുറി വൃത്തിയാക്കാൻ വിദ്യാർഥികളെ ബലമായി നിയോഗിച്ചതിനെക്കുറിച്ചുള്ള അന്വേഷണം ഭയന്ന് പ്രധാനാധ്യാപിക ഒളിവിൽപോയി.
ഈറോഡിനു സമീപം പെരുന്തുറയിലെ സ്കൂളിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം. സ്കൂളിലെ വിശ്രമമുറി വൃത്തിയാക്കാൻ ആറ് വിദ്യാർഥികളോട് അധ്യാപിക ആവശ്യപ്പെട്ടതോടെയാണ് ശുചിമുറി സംഭവം പുറത്തറിയുന്നത്.
വിശ്രമമുറി വൃത്തിയാക്കിയ കുട്ടികളിലൊരാൾക്ക് പനി ബാധിച്ചു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് സ്കൂളിൽ നടന്ന സംഭവം വീട്ടുകാർ അറിയുന്നത്. തുടർന്ന് ജില്ലാ കളക്ടർ എച്ച്. കൃഷ്ണനുണ്ണിക്കു ബന്ധുക്കൾ പരാതി നൽകി.
കളക്ടറുടെ നിർദേശപ്രകാരം വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുന്നതിനിടെ പ്രധാനാധ്യാപിക മുങ്ങി. സംഭവത്തിൽ പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശുചിമുറി വൃത്തിയാക്കാൻ വിദ്യാർഥികൾ: പ്രധാനാധ്യാപിക ഒളിവിൽ
01:04 AM Dec 02, 2022 | Deepika.com