മെഡിക്കൽ വിദ്യാർഥികളുടെ ക്ലിനിക്കൽ ട്രയൽ: കേന്ദ്ര നിലപാടു തേടി

01:11 AM Dec 01, 2022 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ കാ​​​ര​​​ണം ചൈ​​​ന​​​യി​​​ൽ ക്ലി​​​നി​​​ക്ക​​​ൽ പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടു തേ​​​ടി സു​​​പ്രീം​​​കോ​​​ട​​​തി.

അ​​​സാ​​​ധാ​​​ര​​​ണ​​​വും മ​​​നു​​​ഷ്യ​​​ത്വ​​​പ​​​ര​​​വു​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച് ഇ​​​ന്ത്യ​​​യി​​​ലെത​​​ന്നെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​വ​​​രു​​​ടെ ക്ലി​​​നി​​​ക്ക​​​ൽ ട്ര​​​യ​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണ് ഇ​​​ന്ന​​​ലെ ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ബി.​​​ആ​​​ർ. ഗ​​​വാ​​​യ്, വി​​​ക്രം നാ​​​ഥ് എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടു തേ​​​ടി​​​യ​​​ത്.

2015-2020 ബാ​​​ച്ച് മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ക്ലി​​​നി​​​ക്ക​​​ൽ ട്ര​​​യ​​​ലി​​​ന് അ​​​വ​​​സ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ജ​​​സ്റ്റീ​​​സ് ഹേ​​​മ​​​ന്ത് ഗു​​​പ്ത അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​തേ സൗ​​​ക​​​ര്യം 2016-2021 ബാ​​​ച്ച് മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കാ​​​ൻ കേ​​​ര​​​ള, ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ വി​​​മു​​​ഖ​​​ത കാ​​​ണി​​​ച്ചു.

ആ ​​​ബാ​​​ച്ചി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി കാ​​​ര​​​ണം പ​​​രി​​​ശീ​​​ല​​​നം മു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ്. തൊ​​​ട്ടു മു​​​ൻ​​​പു​​​ള്ള ബാ​​​ച്ചി​​​ന് അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യ അ​​​തേ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് ത​​​ന്‍റെ ഈ ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഉ​​​ള്ള​​​തെ​​​ന്ന് മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ എ​​​സ്. നാ​​​ഗ​​​മു​​​ത്തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

മ​​​റ്റു പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ 2016-2021 ബാ​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ച​​​പ്പോ​​​ൾ കേ​​​ര​​​ള​​​വും ത​​​മി​​​ഴ്നാ​​​ടും മാ​​​ത്ര​​​മാ​​​ണ് എ​​​തി​​​ർ​​​ക്കു​​​ന്ന​​​തെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

എ​​​ന്നാ​​​ൽ, ത​​​മി​​​ഴ്നാ​​​ട് മെ​​​ഡി​​​ക്ക​​​ൽ കൗ​​​ണ്‍സി​​​ലി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ഈ ​​​വാ​​​ദ​​​ത്തെ എ​​​തി​​​ർ​​​ത്തു.