ന്യൂഡൽഹി: കസ്റ്റഡി മരണക്കേസിൽ ഗുജറാത്ത് ഹൈക്കോടതി വാദം കേൾക്കുന്നത് ആരംഭിച്ചതിനെതിരേ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയിൽ.
തെളിവുകൾ കൂട്ടിച്ചേർക്കണമെന്ന തന്റെ ഹർജിയിൽ വിധി വരുന്നതിനു മുൻപേ വാദം ആരംഭിച്ചതിലാണ് എതിർപ്പുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട 2019 ജൂലൈയിലാണ് ജാംനഗർ സെഷൻസ് കോടതി സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിനു വിധിച്ചത്. 1990ൽ പ്രഭുദാസ് മാധവ്ജി വൈഷ്ണോയ് എന്ന പ്രതിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു കേസ്.
സഞ്ജീവ് ഭട്ട് സുപ്രീംകോടതിയിൽ
01:11 AM Dec 01, 2022 | Deepika.com