ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ഔദ്യോഗിക വസതിയിലേക്കു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതിന് അറസ്റ്റിലായ വൈഎസ്ആർടി നേതാവ് വൈ.എസ്. ശർമിളയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
കഴിഞ്ഞദിവസം പദയാത്രയ്ക്കിടെ ശർമിള തന്റെ കാറിനുള്ളിലിരിക്കുന്പോൾ ക്രെയിൻ ഉപയോഗിച്ച് വലിച്ചുമാറ്റിയ പോലീസ് നടപടിക്കെതിരേ രൂക്ഷവിമർശനമുയർന്നിരുന്നു. ഇതിനുപിന്നാലെയാണു ശർമിളയെ അറസ്റ്റ് ചെയ്തത്.
കാറിനുള്ളിൽ ഒരാളിരിക്കുന്പോൾ ക്രെയിൻ ഉപയോഗിച്ച് എടുത്തുമാറ്റിയത് അലോസരപ്പെടുത്തുന്നതാണെന്ന് ഗവർണർ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. എന്നാൽ, ശർമിള കാറോടിച്ചത് അശ്രദ്ധമായാണെന്നും അസഭ്യം പറഞ്ഞതിനാണു കേസെടുത്തതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം പദയാത്രയിൽ ശർമിള ഉപയോഗിച്ച കാരവൻ ടിആർഎസ് പ്രവർത്തകർ അഗ്നിക്കിരയാക്കിയിരുന്നു.
വൈ.എസ്. ശർമിളയ്ക്കു ജാമ്യം
01:11 AM Dec 01, 2022 | Deepika.com