ന്യൂഡൽഹി: മാനസികാരോഗ്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഇന്ത്യൻ അസോസിയേഷൻ ഓഫ് സോഷ്യൽ സൈക്യാട്രി ഏർപ്പെടുത്തിയ പ്രഫ. എ. വേങ്കോബ റാവു അവാർഡ് ഡോ. റോയ് കള്ളിവയലിലിന് ലഭിച്ചു.
കഴിഞ്ഞ അഴ്ച ആഗ്രയിൽ ചേർന്ന 29-ാമത് ദേശീയ സമ്മേളനത്തിൽ കേന്ദ്രമന്ത്രി എസ്.പി. സിംഗ് ഭാഗേൽ അവാർഡ് സമ്മാനിച്ചു.
ജനീവ ആസ്ഥാനമായ വേൾഡ് സൈക്കിയാട്രിക് അസോസിയേഷൻ മുൻ സെക്രട്ടറി ജനറൽ ആയ ഡോ. റോയ് ഇപ്പോൾ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് സൈക്യാട്രി പ്രഫസറും വകുപ്പു മേധാവിയുമാണ്.
പ്രഫ. എ. വേങ്കോബ റാവു അവാർഡ് ഡോ. റോയ് കള്ളിവയലിലിന്
12:47 AM Nov 30, 2022 | Deepika.com