ന്യൂഡൽഹി: വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്രയുടെ ഒൗദ്യോഗിക കാലാവധി 2024 ഏപ്രിൽ 30 വരെ നീട്ടിയതായി പേഴ്സണൽ മന്ത്രാലയത്തിലെ അപ്പോയിന്റ്മെന്റ് കമ്മിറ്റി സെക്രട്ടേറിയേറ്റ് അറിയിച്ചു.
കാലാവധി ഡിസംബർ 31ന് അവസാനിക്കേണ്ടതായിരുന്നു. രണ്ടാം മോദി സർക്കാരിന്റെ കാലാവധി തീരുംവരെ അദ്ദേഹം വിദേശകാര്യ സെക്രട്ടറിയായി തുടരും.
കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ), ഇഡി എന്നിവയുടെ ഡയറക്ടർ തുടങ്ങിയവർക്കും കാലാവധി നീട്ടി നൽകിയിരുന്നു.
വിദേശകാര്യസെക്രട്ടറിയുടെ കാലാവധി നീട്ടി
12:56 AM Nov 29, 2022 | Deepika.com