ന്യൂഡൽഹി: ശ്രദ്ധ വാക്കറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഫ്താബ് അമീൻ പൂനവാല സഞ്ചരിച്ച പോലീസ് വാഹനം ആയുധധാരികളായ സംഘം ആക്രമിച്ചു.
പടിഞ്ഞാറൻ ഡൽഹിയിലെ ഫോറൻസിക് സെന്ററിൽനിന്നു രണ്ടാമത്തെ പോളിഗ്രാഫ് പരിശോധനയ്ക്കുശേഷം പൂനാവാലയെ പോലീസ് വാഹനത്തിൽ ജയിലിലേക്കു തിരികെ കൊണ്ടുപോകുന്ന വഴിയാണ് അക്രമം. ഫോറൻസിക് കേന്ദ്രത്തിന്റെ പുറത്ത് വാളുകളുമായി എത്തിയ 15 പേരുടെ സംഘം വാഹനം തടയുകയും പൂനാവാലയെ കണ്ടെത്താൻ ശ്രമിക്കുകയുമായിരുന്നു.
പ്രതി കോടതിയിൽ കുറ്റസമ്മതം നടത്തിയെങ്കിലും പോലീസിന് കേസിൽ ഇപ്പോഴും സാഹചര്യത്തെളിവുകൾ മാത്രമാണ് കണ്ടെത്താനായിട്ടുള്ളത്.
കൊലക്കേസ് പ്രതി സഞ്ചരിച്ച പോലീസ് വാഹനം ആക്രമിച്ചു
12:56 AM Nov 29, 2022 | Deepika.com