ഹരിയാനയിൽ വിജയം അവകാശപ്പെട്ട് ബിജെപി, എഎപി, ഐഎൻഎൽഡി കക്ഷികൾ
02:43 AM Nov 28, 2022 | Deepika.com
ചണ്ഡിഗഡ്: ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി, എഎപി, ഐഎൻഎൽഡി കക്ഷികൾ വിജയം നേടി. കോൺഗ്രസ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചിരുന്നില്ല. ഏഴു ജില്ലകളിലെ 102 ജില്ലാ പരിഷത് സീറ്റുകളിൽ 22 എണ്ണം ബിജെപി വിജയിച്ചു. പഞ്ച്കുള ജില്ലാ പരിഷത്തിൽ ബിജെപി തിരിച്ചടി നേരിട്ടു. സിർസ, അംബാന, യമുനാനഗർ, ജിന്ദ് ജില്ലകളിലായി 15 ജില്ലാ പരിഷത് സീറ്റുകളിൽ വിജയിച്ചെന്ന് എഎപി അവകാശപ്പെട്ടു. 72 സീറ്റിൽ മത്സരിച്ച ഇന്ത്യൻ നാഷണൽ ലോക് ദൾ(ഐഎൻഎൽഡി) 14 സീറ്റിൽ വിജയിച്ചു.