മഹാരാഷ്ട്രയിൽ റെയിൽവേ മേൽപ്പാലം തകർന്നു; ഒരാൾ മരിച്ചു
02:43 AM Nov 28, 2022 | Deepika.com
ചന്ദ്രപുർ: മഹാരാഷ് ട്രയിലെ ചന്ദ്രപുർ ജില്ലയിൽ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണ് ഒരാൾ മരിച്ചു, 13 പേർക്ക് പരിക്കേറ്റു. ബല്ലാർഷാ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ 20 അടി ഉയരത്തിലുള്ള പാലത്തിൽ നിന്ന് റെയിൽവേ ട്രാക്കിലേക്കു വീണ നാലുപേരുടെ നില ഗുരതരമാണ്. പൂനയിലേക്കുള്ള യാത്രക്കാരാണ് കൂടുതലായും മേൽപ്പാലത്തെ ആശ്രയിക്കുന്നത്. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ചില സ്ലാബുകൾ മാത്രമാണ് തകർന്നതെന്ന് സെൻട്രൽ റെയിൽവേ പത്രക്കുറിപ്പിൽ പറയുന്നു. പരിക്കേറ്റവരെ ബല്ലാർഷാ റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും പേരെ വിദഗ്ധചികിത്സയ്ക്കായി പിന്നീട് ചന്ദ്രപൂരിലേക്കുമാറ്റി.