ന്യൂഡൽഹി: നിരോധിച്ച നോട്ടുകൾ നിശ്ചിത സമയത്തു മാറിയെടുക്കാൻ കഴിയാതിരുന്നവർക്ക് ഒരവസരംകൂടി നൽകുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കണമെന്ന് സുപ്രീംകോടതി.
നോട്ട് നിരോധനത്തിനെതിരേ നൽകിയ ഹർജികളിൽ വാദം നടക്കുന്നതിനിടെയാണ് അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് ഇക്കാര്യം വാക്കാൽ പറഞ്ഞത്.
2016 നവംബർ എട്ടിനു നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ നിയമവശമാണ് ജസ്റ്റീസുമാരായ എസ്. അബ്ദുൾ നസീർ, ബി.ആർ. ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ, ബി.വി. നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ച് പരിഗണിക്കുന്നത്. നോട്ടുകൾ മാറിയെടുക്കാനുള്ള കാലാവധി കഴിഞ്ഞതിനു ശേഷവും എഴുന്നൂറോളം അപേക്ഷകളാണ് അവസരം ചോദിച്ച് റിസർവ് ബാങ്കിനു മുന്നിലെത്തിയത്.
നിരോധിച്ച നോട്ട് മാറിയെടുക്കൽ: അർഹതയുള്ള അപേക്ഷ പരിഗണിക്കണം
12:21 AM Nov 27, 2022 | Deepika.com