ശ്രീനഗർ: ജമ്മു കാഷ്മീരിൽ നിരോധിത സംഘടനയായ ജമാഅത്തെ ഇ ഇസ്ലാമിയുടെ തെക്കൻ കാഷ്മീരിലെ അനന്തനാഗിലുള്ള 90 കോടിയുടെ സ്വത്തുക്കൾ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവുപ്രകാരം സീൽ ചെയ്തു. സംസ്ഥാന അന്വേഷണ ഏജൻസി(എസ്ഐഎ)യുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി.
11 ഇടങ്ങളിലായുള്ള സ്വത്തുക്കളാണ് സീൽ ചെയ്തത്. ജമ്മു കാഷ്മീരിൽ 188 ഇടങ്ങളിൽ ജമാഅത്തെ ഇ ഇസ്ലാമി അനധികൃതമായി ഭൂമി കൈവശംവച്ചിട്ടുണ്ടെന്നാണ് എസ്ഐഎയുടെ കണ്ടെത്തൽ.
ജമാഅത്തെ ഇസ്ലാമിയുടെ 90 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
12:21 AM Nov 27, 2022 | Deepika.com