ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ തയാറെടുപ്പുകൾ വിശദീകരിക്കാൻ ഡിസംബർ അഞ്ചിനു സർക്കാർ സർവകക്ഷി യോഗം വിളിച്ചു.
നാൽപതു രാഷ്ട്രീയ കക്ഷികളുടെ അധ്യക്ഷൻമാരെയാണു യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും പങ്കെടുക്കും. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് കക്ഷി നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ജി 20 ഉച്ചകോടി: അഞ്ചിനു സർവകക്ഷിയോഗം
12:21 AM Nov 27, 2022 | Deepika.com