പൂനെ: ബോളിവുഡിലെ മുതിർന്ന നടൻ വിക്രം ഗോഖലെ (77) അന്തരിച്ചു. നിരവധി മറാത്തി ചിത്രങ്ങളിലും ടെലിവിഷൻ പരന്പരകളിലും വേഷമിട്ട വിക്രം ഗോഖലെ നാടകരംഗത്തും ശ്രദ്ധേയനാണ്.
1971 ൽ പർവാന എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വിക്രം വേതാൾ, ഇൻസാഫ്, അഗ്നിപഥ്, ബൽവാൻ, ഹം ദി ദി ചുകേ സനം, സൗ ജൂത് ഏക് സച്ച്, മിഷൻ മംഗൾ, ഹിച്കി തുടങ്ങിയവയാണ് ശ്രദ്ധേയചിത്രങ്ങൾ. മറാത്തി ചിത്രം ഗോദാവരിയിലാണ് അവസാനമായി വേഷമിട്ടത്.
വിക്രം ഗോഖലെ അന്തരിച്ചു
12:21 AM Nov 27, 2022 | Deepika.com