ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ നികുതി വിഹിതം വർധിപ്പിക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ബജറ്റിന് മുന്നോടിയായുള്ള ധനമന്ത്രിമാരുടെ യോഗത്തിലാണ് സംസ്ഥാനങ്ങളുടെ നികുതി വിഹിതം ചെലവിന് ആനുപാതികമായി വർധിപ്പിക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടത്.
കേരളം ഉൾപ്പെടെയുള്ള മുഴുവൻ സംസ്ഥാനങ്ങൾക്കും ഇനിവരുന്ന രണ്ട് വർഷങ്ങൾ നിർണായകമാണ്. നിലവിൽ സംസ്ഥാനങ്ങൾക്കു കിട്ടുന്ന ആകെയുള്ള നികുതി വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. റവന്യു കമ്മി നികത്തുന്നതിനുള്ള സാന്പത്തിക സഹായം അടുത്ത വർഷത്തോടെ അവാസാനിക്കും.
ആഡംബര ഉത്പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചതും സാന്പത്തിക ബാധ്യതയുണ്ടാക്കി.
സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചത് കേരളത്തിന്റെ സാന്പത്തിക സ്ഥിതിയെ ബാധിച്ചിട്ടുണ്ട്. വന്ദേഭാരത്, എയിംസ് പോലെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടതായി ധനമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനങ്ങളുടെ നികുതി വിഹിതം വർധിപ്പിക്കണമെന്ന് ധനമന്ത്രി
01:57 AM Nov 26, 2022 | Deepika.com