ന്യൂഡൽഹി: സദനം കൃഷ്ണൻ കുട്ടിക്കും ടി.വി. ഗോപാലകൃഷ്ണനും ഉൾപ്പെടെ പത്തു പേർക്ക് കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു.
സി.എൽ. ജോസ് (നാടക രചന), പെരുവനം കുട്ടൻ മാരാർ (തായമ്പക), കലാമണ്ഡലം ഗിരിജ (കൂടിയാട്ടം), ജയകൃഷ്ണൻ ഈശ്വർ (ഭരതനാട്യം), നിർമല പണിക്കർ, നീനാ പ്രസാദ് (മോഹിനിയാട്ടം), എൻ. അപ്പുണ്ണി തരകൻ (മേക്കപ്പ്), കലാക്ഷേത്ര വിലാസിനി (ഭരതനാട്യം), കലാമണ്ഡലം പ്രഭാകരൻ (ഓട്ടംതുള്ളൽ), മങ്ങാട് നടേശൻ (കർണാടക സംഗീതം), പാലാ സി.കെ. രാമചന്ദ്രൻ (സംഗീതം), കോട്ടക്കൽ നന്ദകുമാരൻ നായർ(നൃത്തം) തുടങ്ങിയവർ സംഗീത നാടക അക്കാദമി അവാർഡുകൾ ലഭിച്ചവരിൽ ഉൾപ്പെടുന്നു.
2019, 2020, 2021 വർഷങ്ങളിലെ പുരസ്കാരങ്ങളാണ് ഒരുമിച്ചു പ്രഖ്യാപിച്ചത്.
സദനം കൃഷ്ണൻ കുട്ടിക്കും ടി.വി. ഗോപാലകൃഷ്ണനും കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്
01:57 AM Nov 26, 2022 | Deepika.com