അഹമ്മദാബാദ്: ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച. പ്രധാനമന്ത്രിയുടെ റാലിയുടെ വേദിക്കു സമീപം കാമറ ഡ്രോൺ പറത്തിയതിനു മൂന്നു പേരെ അറസ്റ്റ് ചെയ്തു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം അഹമ്മദാബാദ് ജില്ലയിലെ ബാവ്ല ഗ്രാമത്തിലായിരുന്നു വ്യാഴാഴ്ച റാലി സംഘടിപ്പിച്ചിരുന്നത്.
സുരക്ഷാകാരണങ്ങളാൽ വേദിക്കു സമീപം ഡ്രോണുകൾ നിരോധിച്ചിരുന്നു. റാലിക്കു മുന്പ് ചിലർ റിമോട്ട് കൺട്രോൾഡ് ഡ്രോണുകൾ ഉപയോഗിച്ച് ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ പറത്തുന്നതു പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
എൻഎസ്ജി ഉദ്യോഗസ്ഥർ ഡ്രോൺ വെടിവച്ചിട്ടു. തുടർന്നാണു പ്രദേശവാസികളായ മൂന്നു പേരെ അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രിയുടെ വേദിക്കു സമീപം കാമറ ഡ്രോൺ, മൂന്നു പേർ അറസ്റ്റിൽ
01:57 AM Nov 26, 2022 | Deepika.com