ഗ​ബ്രി​യേ​ൽ ചു​ണ്ട​ൻ എ​ട​ത്വ വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബ് തു​ഴ​യും

10:41 PM Jun 18, 2018 | Deepika.com
എ​ട​ത്വ: ഗ​ബ്രി​യേ​ൽ ചു​ണ്ട​നി​ൽ ഇ​ക്കു​റി എ​ട​ത്വ വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബ് തു​ഴ​യും. ആ​ല​പ്പു​ഴ പു​ന്ന​മ​ട കാ​യ​ലി​ൽ ന​ട​ക്കു​ന്ന ജ​ല​മാ​മാ​ങ്ക​ത്തി​ന് തു​ഴ​യാ​നു​ള്ള ക​രാ​ർ വ​ള്ളം ഉ​ട​മ​യും ബോ​ട്ട് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​മാ​യി ഒ​പ്പു​വെ​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബെ​റ്റി ജോ​സ​ഫ്, സെ​ക്ര​ട്ട​റി ജോ​സ് ജെ. ​വെ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വ​ള്ളം ഉ​ട​മ അ​ച്ച​ൻ​കു​ഞ്ഞ് മൂ​ന്നു​തൈ​ക്ക​ലി​ന്‍റെ വീ​ട്ടി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ധാ​ര​ണ​യാ​യ​ത്. അ​മൃ​ത്രാ​ജ്, ത​ങ്ക​ച്ച​ൻ പാ​ട്ട​ത്തി​ൽ, ഉ​ത്ത​മ​ൻ, ബി​ബി​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​തി​ഭാ സം​ഗ​മം

മാ​ന്നാ​ർ: മാ​ന്നാ​ർ ടൗ​ണ്‍ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഭാ​സം​ഗ​മം ന​ട​ത്തും. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ്ല​സ് ടൂ ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച കു​ട്ടി​ക​ളെ ച​ട​ങ്ങിൽ ആ​ദ​രി​ക്കു​ം. മാ​ന്നാ​ർ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ 30ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് സം​ഗ​മം. ഫോ​ണ്‍: 9497733272.