അ​റി​വു​കൊ​ണ്ട് മാ​ത്ര​മെ മ​നു​ഷ്യ​ജീ​വി​തം പൂ​ർ​ണ​ത​യി​ലെ​ത്തൂ: ര​മേ​ശ് ചെ​ന്നി​ത്ത​ല

10:41 PM Jun 18, 2018 | Deepika.com
ഹ​രി​പ്പാ​ട്: അ​റി​വു​കൊ​ണ്ട് മാ​ത്ര​മേ മ​നു​ഷ്യ​ജീ​വി​തം പൂ​ർ​ണ​ത​യി​ലെ​ത്തു​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഹ​രി​പ്പാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​ന് വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച മ​യൂ​ഖം 2018 പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ദ്യാ​ഭ്യാ​സം കൊ​ണ്ട് മാ​ത്ര​മേ ന​ല്ല മ​നു​ഷ്യ​നാ​യി മാ​റു​വാ​ൻ പ​റ്റു. അ​റി​വു​ക​ൾ നേ​ടാ​നു​ള്ള ആ​വേ​ശ​മാ​യി​രി​ക്ക​ണം കു​ട്ടി​ക​ളി​ൽ കാ​ണേ​ണ്ട​ത്.
ഒ​രു പ​രാ​ജ​യം കൊ​ണ്ട് നി​രാ​ശ ബാ​ധി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. പ​രാ​ജ​യ​ത്തി​ൽ നി​ന്നും വി​ജ​യ​ത്തി​ലേ​ക്കു​ള്ള വ​ഴി എ​ളു​പ്പ​മാ​ണ്. ഏ​ബ്ര​ഹാം ലി​ങ്ക​നും ജോ​ണ്‍ എ​ഫ്. കെ​ന്ന​ടി​യും ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും അ​ദേഹം പ​റ​ഞ്ഞു. മ​ണ്ണി​നേ​യും ഭാ​ഷ​യേ​യും അ​മ്മ​യേ​യും സ്നേ​ഹി​ക്കു​ന്ന ഒ​രു ത​ല​മു​റ​യ്ക്കാ​യു​ള്ള പ്ര​യ​ത്ന​മാ​ണ് വി​ദ്യാ​ർ​ഥി സ​മൂ​ഹം ന​ട​ത്തേ​ണ്ട​തെ​ന്ന് മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.
കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, ച​ല​ച്ചി​ത്ര​താ​രം നീ​താ​പി​ള്ള, ഗാ​ന​ര​ച​യി​താ​വ് രാ​ജീ​വ് ആ​ലു​ങ്ക​ൽ, സാ​ഹി​ത്യ​കാ​രി ഇ​ന്ദു​മേ​നോ​ൻ, ര​മി​ത്ത് ചെ​ന്നി​ത്ത​ല, മ​യൂ​ഖം ക​ണ്‍​വീ​ന​ർ എ​സ്. ദീ​പു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൽ​ദോ ജോ​ർ​ജ് വ​ർ​ഗീ​സ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി.