ബോർഗാവ്: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നലെ അണിചേർന്നു. മധ്യപ്രദേശിലെ ബോർഗാവിലാണ് പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട്ട് വദ്രയും മകൻ റെഹാനും പങ്കെടുത്തത്.
സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയിൽ ആദ്യമായാണ് പ്രിയങ്ക ഗാന്ധി അണിചേർന്നത്. മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. ഡിസംബർ നാലിന് യാത്ര രാജസ്ഥാനിൽ പ്രവേശിക്കും.
ഭാരത് ജോഡോ യാത്രയിൽ പ്രിയങ്കയും കുടുംബവും
01:44 AM Nov 25, 2022 | Deepika.com