ന്യൂഡൽഹി: നഴ്സിംഗ് രംഗത്തെ സേവനത്തിന് നൽകുന്ന വിശിഷ്ട ബഹുമതിയായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരങ്ങൾ രാഷ്ട്രപതി ദൗപദി മുർമു സമ്മാനിച്ചു.
രാഷ്ട്രപതി ഭവനിൽ ഇന്നലെ നടന്ന ചടങ്ങിലാണ് 2021ലെ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ഓക്സിലറി നഴ്സിംഗ് ആൻഡ് മിഡ്വൈഫറി വിഭാഗത്തിൽ (എഎൻഎം) വി.എസ്. ശീലാറാണി, നഴ്സിംഗ് വിഭാഗത്തിൽ സൂസൻ ചാക്കോ എന്നിവർ കേരളത്തിൽ നിന്നു പുരസ്കാരത്തിന് അർഹരായി.
നഴ്സുമാരും നഴ്സിംഗ് പ്രഫഷണലുകളും സമൂഹത്തിന് നൽകുന്ന സ്തുത്യർഹമായ സേവനങ്ങളെ മാനിച്ചാണ് ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരം നൽകുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 1973 മുതലാണ് ഫ്ളോറൻസ് നൈറ്റിംഗേൾ പുരസ്കാരം നൽകാൻ ആരംഭിച്ചത്.
ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരം സമ്മാനിച്ച് രാഷ്ട്രപതി
01:16 AM Nov 08, 2022 | Deepika.com