ന്യൂഡൽഹി: പിൻഗാമിയുടെ പേര് നിർദേശിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം ചീഫ് ജസ്റ്റീസ് യു.യു. ലളിതിന് കത്തു നൽകി.
ചീഫ് ജസ്റ്റീസ് പദവിയിൽ 74 ദിവസം മാത്രം ഇരിക്കുന്ന അദ്ദേഹം നവംബർ എട്ടിനാണ് വിരമിക്കുന്നത്. അടുത്ത ചീഫ് ജസ്റ്റീസിന്റെ പേര് പ്രഖ്യാപിച്ചാൽ പിന്നെ ജസ്റ്റീസ് ലളിതിന് കൊളീജിയം യോഗം വിളിച്ചുചേർക്കാൻ കഴിയില്ല. ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിനാണ് അടുത്ത ഉൗഴം.
പിൻഗാമിയുടെ പേര് നിർദേശിക്കാനാവശ്യപ്പെട്ട് കത്ത് നൽകിയ വിവരം പതിവിനു വിപരീതമായി നിയമ മന്ത്രാലയം ട്വിറ്ററിൽ വെളിപ്പെടുത്തുകയും ചെയ്തു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഉൾപ്പെടെ നാല് ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയത്തിനുള്ളിലെ ഭിന്നതയ്ക്കിടയിലാണ് കത്തയച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.
പിൻഗാമിയെ നിർദേശിക്കാൻ ചീഫ് ജസ്റ്റീസിനോടു നിയമ മന്ത്രാലയം
01:08 AM Oct 08, 2022 | Deepika.com