ഓൺലൈൻ ഗെയിമിൽ അഞ്ചു ലക്ഷം നഷ്ടപ്പെട്ടയാൾ ജീവനൊടുക്കി
12:42 AM Oct 08, 2022 | Deepika.com
ഈറോഡ്: ഓൺലൈൻ ഗെയിമിലൂടെ അഞ്ചുലക്ഷം രൂപ നഷ്ടമായ വസ്ത്രനിർമാണത്തൊഴിലാളി തമിഴ്നാട്ടിൽ ജീവനൊടുക്കി. 35 വയസുള്ള കൃഷ്ണമൂർത്തിയെ വീടിനു സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.