ന്യൂഡൽഹി: ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 28 കോടിയിലേറെ രൂപ വില വരുന്ന ആഡംബര വാച്ചുകളും മൊബൈൽ ഫോണുകളും പിടികൂടി.
പിടികൂടിയ വസ്തുക്കളിൽ ജേക്കബ് ആൻഡ് കോ ബ്രാൻഡിൽ പെട്ട വജ്രം പതിച്ച വാച്ചിന് മാത്രം 27,08,26,051 കോടി രൂപയാണ് വില. ഇതിനു പുറമേ ഒരു ലക്ഷത്തിനു മേൽ വിലയുള്ള റോളക്സ് ഓയ്സ്റ്റർ, പ്യൂഷെ ലൈംലൈറ്റ് സ്റ്റെല്ല ബ്രാൻഡിൽപ്പെട്ട വാച്ചുകളും വജ്രം പതിച്ച ഒരു ബ്രേസ്ലെറ്റും 256 ജിബി കപ്പാസിറ്റിയുള്ള ഐ ഫോണ് 14 പ്രോയും പിടിച്ചെടുത്തിട്ടുണ്ട്.
ആഡംബര വസ്തുക്കൾ കടത്തുന്നതിൽ അടുത്തകാലത്തു നടന്ന ഏറ്റവും വിലയേറിയ വേട്ടയായിരുന്നു ഇതെന്നാണ് ഡൽഹി വിമാനത്താവളത്തിലെ കസ്റ്റംസ് കമ്മീഷണർ സുബൈർ റിയാസ് കമൽ പറഞ്ഞത്.
27 കോടി രൂപയുടെ വാച്ചുമായി പിടിയിൽ
01:20 AM Oct 07, 2022 | Deepika.com