ശ്രീനഗർ: കാഷ്മീരിലെ ഷോപിയാനിൽ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. ദ്രാച് മേഖലയിൽ മൂന്നു ജയ്ഷ് ഇമുഹമ്മദ് ഭീകരരും മൂലു മേഖലയിൽ ഒരു ലഷ്കർ-ഇ-തൊയ്ബ ഭീകരനുമാണു കൊല്ലപ്പെട്ടത്.
സുബൈർ മഖ്ബൂൽ വാനി, ജംഷേദ് അഹമ്മദ് മാഗ്രേ, ഹനാൻ ബിൻ യാക്കൂബ് എന്നിവരാ ദ്രാചിൽ കൊല്ലപ്പെട്ട രണ്ടു ഭീകരർ.
ഞായറാഴ്ച പുൽവാമയിൽ സ്പെഷൽ പോലീസ് ഓഫീസർ(എസ്പിഒ) ജാവേദ് ദാറിനെയും സെപ്റ്റംബർ 24നു ബംഗാൾ തൊഴിലാളിയെയും കൊലപ്പെടുത്തിയ ഭീകരസംഘത്തിൽ യാഖൂബും ജംഷേദും ഉണ്ടായിരുന്നുവെന്ന് എഡിജിപി വിജയ്കുമാർ പറഞ്ഞു. ആരിഫ് റഷീദ് വാനിയാണ് മൂലുവിൽ കൊല്ലപ്പെട്ട ലഷ്കർ ഭീകരൻ.
ഷോപിയാനിൽ നാലു ഭീകരരെ വധിച്ചു
01:40 AM Oct 06, 2022 | Deepika.com