മുംബൈ: ശതകോടീശ്വരൻ മുകേഷ് അംബാനിയെയും കുടുംബത്തെയും വധിക്കുമെന്നു ഭീഷണി. അംബാനിയുടെ വസതിയായ ആന്റിലിയയും സർ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയും തകർക്കുമെന്നും അജ്ഞാതൻ ഭീഷണിപ്പെടുത്തി.
ആശുപത്രിയിലേക്കാണു രണ്ടു തവണ ഫോണിൽ ഭീഷണിയുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 12.57നും വൈകുന്നേരം 5.04നും ആശുപത്രിയിലെ ലാൻഡ്ലൈനിലേക്കാണു ഫോൺകോളുകൾ എത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മുകേഷ് അംബാനിയെയും കുടുംബത്തെയും വധിക്കുമെന്നു ഭീഷണി
01:21 AM Oct 06, 2022 | Deepika.com