പൗരി: ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൾ ജില്ലയിൽ വിവാഹ പാർട്ടി സഞ്ചരിച്ച ബസ് മലയിടുക്കിലേക്കു പതിച്ച് 33 പേർ മരിച്ചു. 19 പേർക്കു പരിക്കേറ്റു. അന്‍പതിലധികം പേരായിരുന്നു ബസിലുണ്ടായിരുന്നത്. ബിരോൻഖലിലെ കാന്ദ ഗ്രാമത്തിൽനിന്ന് ലാൽധാംഗ് പട്ടണത്തിലേക്കു പോയ ബസാണ് നിയന്ത്രണം വിട്ട് അഞ്ഞൂറു മീറ്റർ താഴ്ചയിലേക്കു വീണത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. രാത്രി മുഴുവൻ രക്ഷാപ്രവർത്തനം നടത്തിയാണു പരിക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ധസഹായം പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്കു പതിച്ച് 33 പേർ മരിച്ചു; 19 പേർക്കു പരിക്ക്
01:21 AM Oct 06, 2022 | Deepika.com