ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ വ്യാഴാഴ്ച പങ്കുചേരും.
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക വദ്രയും സോണിയയെ അനുഗമിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഭാരത് ജോഡോ യാത്രയ്ക്ക് കോണ്ഗ്രസ് ഇന്നലെ പ്രത്യേക മൊബൈൽ ആപ് പുറത്തിറക്കി. യാത്രയിൽ പങ്കാളിയാകുന്നവർക്ക് ആപ് വഴി സർട്ടിഫിക്കറ്റ് നൽകുമെന്ന് ജയറാം പറഞ്ഞു. യാത്രയെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ആപിലൂടെ പ്രവർത്തകർക്കെല്ലാം ലഭ്യമാകും. ജോഡോ യാത്രയിൽ പങ്കെടുക്കുന്ന വോട്ടർമാർക്ക് കോണ്ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് അനുവദിക്കും.
സോണിയ വ്യാഴാഴ്ച ജോഡോ യാത്രയിൽ
01:25 AM Oct 04, 2022 | Deepika.com