ശ്രീനഗർ: കാഷ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയ്ക്കു നേർക്ക് ഭീകരർ നടത്തിയ ആക്രമണത്തിൽ പോലീസുകാരൻ വീരമൃത്യു വരിച്ചു. ജാവിദ് അഹമ്മദ് ദാർ ആണു വീരമൃത്യു വരിച്ചത്. ഒരു സിആർപിഎഫ് ജവാനു പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിംഗ്ലാന മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
ഷോപിയാൻ ജില്ലയിൽ ഇന്നലെ ഒരു ലഷ്കർ-ഇ-തൊയ്ബ ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഷോപിയാനിലെ നൗപോറ സ്വദേശിയായ നസീർ അഹമ്മദ് ഭട്ട് ആണു കൊല്ലപ്പെട്ടത്. നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളിയാണ് ഭട്ട് എന്നു കാഷ്മീർ എഡിജിപി വിജയ്കുമാർ പറഞ്ഞു. ഈയിടെ ഒരു ഏറ്റുമുട്ടലിനിടെ ഭട്ട് രക്ഷപ്പെട്ടിരുന്നു.
കാഷ്മീരിൽ പോലീസുകാരനു വീരമൃത്യു
02:20 AM Oct 03, 2022 | Deepika.com