കോൺഗ്രസ് വക്താക്കൾ സ്ഥാനം രാജിവച്ചു
02:19 AM Oct 03, 2022 | Deepika.com
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ ദീപേന്ദർ ഹൂഡ, സയിദ് നസീർ ഹുസൈൻ, ഗൗരവ് വല്ലഭ് എന്നിവർ പാർട്ടി വക്താവ്സ്ഥാനം രാജിവച്ചു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്കായി പ്രചാരണം നടത്താനാണു രാജി. ഇന്നലെ മൂവരും ഖാർഗെയ്ക്കൊപ്പം വാർത്താസമ്മേളനം നടത്തിയിരുന്നു.