മൂസേവാല കൊലപാതകക്കേസ് പ്രതി തടവുചാടിയെന്ന് പോലീസ്
02:19 AM Oct 03, 2022 | Deepika.com
ന്യൂഡൽഹി: പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതക കേസിൽ അറസ്റ്റിലായ ലോറൻസ് ബിഷ്ണോയി പോലീസ് തടവിൽനിന്നു രക്ഷപ്പെട്ടു. കപുർത്തല ജയിലിൽ നിന്ന് മാൻസയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. മൂസെവാലയെ കൊലപ്പെടുത്തിയത് ആറു പേർ ചേർന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.