രാജ്യസഭാ കക്ഷി നേതാക്കൾക്ക് ഉപരാഷ്ട്രപതിയുടെ അത്താഴവിരുന്ന്
02:19 AM Oct 03, 2022 | Deepika.com
ന്യൂഡൽഹി: രാജ്യസഭാ കക്ഷി നേതാക്കളെ അത്താഴ വിരുന്നിനു ക്ഷണിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. രാജ്യസഭാ കക്ഷി നേതാക്കൾക്ക് പുറമേ രാജ്യസഭാ നേതാവ് പിയൂഷ് ഗോയൽ, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ഉപരിസഭയിലെ അംഗങ്ങളായ ചില മുതിർന്ന മന്ത്രിമാർ എന്നിവരെയും ഇന്നത്തെ അത്താഴ വിരുന്നിലേയ്ക്ക് ധൻകർ ക്ഷണിച്ചിട്ടുണ്ട്. വിവിധ പാർലമെന്ററി കമ്മിറ്റികളുടെ പുനർനിർണയവും കൂടിക്കാഴ്ചയിൽ ചർച്ചയാവുമെന്നാണ് സൂചന.