മുംബൈ: മുംബൈയിലെ പ്രമുഖ കോൺഗ്രസ് നേതാവും മലയാളിയുമായ ആനി ശേഖർ(84) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കൊളാബയിലെ ഹോളി നെയിം കത്തീഡ്രലിൽ .കൊളാബയിൽനിന്നു 2004, 2009 തെരഞ്ഞെടുപ്പുകളിൽ ആനി ശേഖർ നിയമസഭാംഗമായി. 2014ൽ പരാജയപ്പെട്ടു.
രണ്ടു തവണ മുംബൈ നഗരസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 45 വർഷം കോൺഗ്രസിൽ വിവിധ പദവികൾ വഹിച്ചു. സി.ഡി. ഉമ്മച്ചൻ, ആനി ശേഖർ എന്നിവരാണു മഹാരാഷ്ട്ര നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട മലയാളികൾ.
മുംബൈയിലെ മലയാളി കോൺഗ്രസ് നേതാവ് ആനി ശേഖർ അന്തരിച്ചു
02:19 AM Oct 03, 2022 | Deepika.com