സോണിയഗാന്ധി വ്യാഴാഴ്ച ഭാരത് ജോഡോ യാത്രയിൽ പങ്കുചേരും
02:19 AM Oct 03, 2022 | Deepika.com
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി വ്യാഴാഴ്ച കർണാടകയിൽ ഭാരത് ജോഡോ യാത്രയിൽ പങ്കുചേരും. ആദ്യമായാണു സോണിയ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നത്. കർണാടകയിൽ 21 ദിവസം നീളുന്ന യാത്ര 511 കിലോമീറ്റർ പിന്നിടും.